Sub Lead

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം, ദലിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു: സിപിഎം സമ്മേളന റിപോർട്ട്

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് വിമർശനം ഉയർന്നു.

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം, ദലിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു: സിപിഎം സമ്മേളന റിപോർട്ട്
X

കൊച്ചി: ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേള പ്രവർത്തന റിപോർട്ട്. ദലിത് പിന്നാക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപോർട്ടിൽ പറയുന്നു. പ്രവർത്തന റിപോർട്ട്, സംഘടന റിപോർട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂർത്തിയായി. കരട് നയരേഖയും സംസ്ഥാന സർക്കാരിന്റെ ഭാവി പ്രവർത്തനം ലക്ഷ്യമിട്ടുള്ള നവകേരള രേഖയും ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.

നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് വിമർശനം ഉയർന്നു. മന്ത്രിമാർ തിരുവനന്തപുരത്തുണ്ടെങ്കിലും സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ല. മന്ത്രിമാർ അവയ്‌ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തന റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന് നേരെയും പ്രവർത്തന റിപോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ട്. ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല. കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപോർട്ടിൽ പരാമർശമുണ്ട്.

എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ ചില സംഭവങ്ങൾ സിപിഎം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവർത്തന റിപോർട്ടിൽ വിമർശിക്കുന്നു. പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യ വിമർശനവുമായി സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണിത്. തിരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകം എടുത്ത നടപടികൾ വളരെ മയപ്പെടുത്തിയായിരുന്നുവെന്നും ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കർശന നടപടി ഉറപ്പാക്കേണ്ടി വന്നുവെന്നും പ്രവർത്തന റിപോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിന് വീഴ്ച പറ്റിയെന്നും റിപോർട്ടിലുണ്ട്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ തിരഞ്ഞെടുപ്പ് പരാജയത്തിൽ എടുത്ത നടപടികളിൽ പക്ഷപാതിത്വം കാണിച്ചെന്നും വിമർശനമുണ്ട്. തുടർഭരണം ഉറപ്പാക്കാൻ നടപ്പാക്കേണ്ട പദ്ധതിക്കളെക്കുറിച്ച് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രവർത്തന റിപോർട്ടിലും സംഘടനാ റിപോർട്ടിലും കരട് നയരേഖയിലും നാളെയാവും ചർച്ചകൾ നടക്കുക.

Next Story

RELATED STORIES

Share it