- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യന്നൂരിൽ കോൺഗ്രസ് ഓഫിസ് തകർത്ത് ഗാന്ധി പ്രതിമയുടെ തലയറുത്ത് സിപിഎം
മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്നാരോപിച്ച് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത് ഗാന്ധി പ്രതിമയുടെ തലയറുത്ത് സിപിഎം. ഓഫിസിലെ ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും രേഖകൾ നശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്നാരോപിച്ച് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കോൺഗ്രസ് ഓഫിസിൽ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മുപ്പതിലധികം വരുന്ന സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമടങ്ങുന്ന സംഘം ഓഫിസിൽ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഓഫിസിലെ ഫർണിച്ചറുകളും രേഖകൾ സൂക്ഷിക്കുന്ന ഷെൽഫുമടക്കം ആക്രമികൾ തല്ലിത്തകർക്കുകയും ചെയ്തു.
ഇതിനിടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയേയും അക്രമികൾ വെറുതേവിട്ടില്ല. ഗാന്ധി പ്രതിമയുടെ തലയറുത്ത് പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച് അതിൽ ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















