Sub Lead

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് സംസ്ഥാന സമിതിയിൽ വിമർശനം

ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാർട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയിൽ പൊതുവികാരമുണ്ടായി. മാർച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് സംസ്ഥാന സമിതിയിൽ വിമർശനം
X

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരേ സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം. പാർട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ ചോദ്യമുയർന്നത്.

ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാർട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയിൽ പൊതുവികാരമുണ്ടായി. മാർച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫിസ് ആക്രമിച്ച കേസിൽ കൂടുതൽ എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുക്കും. ഇതുവരെ 29 പേരാണ് അറസ്റ്റിലായത്.

ഓഫിസ് ആക്രമണത്തിന് എതിരെ ഇന്നും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാർക്കെതിരേ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി. ആരോഗ്യമന്ത്രി വീണ ജോർജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it