- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരിന് പിറകെ കൊച്ചിയിലും സിപിഎമ്മിൻ്റെ കൊലവിളി പ്രകടനം
സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടന്ന കൊലവിളിക്ക് സിപിഎം ഏരിയാ സെക്രട്ടറിയാണ് നേതൃത്വം നൽകിയത്. വെട്ടിക്കൊന്ന് കടലിലെറിയുമെന്ന് ഭീഷണി മുഴക്കിയത്

കൊച്ചി: കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയതിന് പിറകെ കൊച്ചിയിലും സിപിഎമ്മിൻ്റെ കൊലവിളി പ്രകടനം. കണ്ണൂരിൽ മുസ്ലിം ലീഗിനെതിരായാണെങ്കിൽ കൊച്ചിയിൽ എസ്ഡിപിഐക്കെതിരെയാണ് കൊലവിളി.
കണ്ണൂരിലെ സംഭവത്തെക്കുറിച്ച് ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയവും പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും ഉണ്ടായിട്ടും അതിനെ നിസാരവൽക്കരിക്കുന്ന സമീപനമാണ് ഭരണപക്ഷത്ത് നിന്ന് ഉണ്ടായത്. സിപിഎം പ്രവർത്തകരെ കയറൂരി വിടുന്നത് കൊണ്ടാണ് സംസ്ഥാനത്തുടനീളം അക്രമത്തിന് മുതിരുന്നതെന്നും കൊച്ചിയിൽ നടന്നത് സർക്കാർ സ്പോൺസേഡ് കൊലവിളിയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സുധീർ ഏലൂക്കര പറഞ്ഞു.
കൊച്ചിയിലെ കൊലവിളി പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ സ്ഥലം എംഎൽഎ കെ.ജെ. മാക്സി പങ്കെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ അറിവോടെയാണ് സിപിഎം പ്രവർത്തകർ കൊലവിളി നടത്തിയതെന്നാണ് മനസ്സിലാകുന്നത്. കൊച്ചി ഹാർബറിൽ പുതിയ ബോട്ട് ഇറക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ തർക്കത്തിൻ്റെ പേരിലാണ് മത്സ്യതൊഴിലാളികൾക്കെതിരേ സിപിഎം കൊലവിളി പ്രകടനം നടത്തിയത്.
സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടന്ന കൊലവിളിക്ക് സിപിഎം ഏരിയാ സെക്രട്ടറിയാണ് നേതൃത്വം നൽകിയത്. വെട്ടിക്കൊന്ന് കടലിലെറിയുമെന്ന് ഭീഷണി മുഴക്കിയത് ക്രിമിനൽ കേസ് എടുക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായിട്ടും പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
മനപൂർവ്വം സംഘർഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീർ ഏലൂക്കര പറഞ്ഞു. സിപിഎം നേതാക്കൾ പ്രവർത്തകരെ നിലക്ക് നിർത്തണമെന്നും തീകൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















