ഉത്തരേന്ത്യ പിടിക്കാൻ സിപിഎം; ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേരും
കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സഹകരണ ബദൽ നടപ്പാക്കിക്കൊണ്ടുള്ള പ്രായോഗിക സമീപനമാകും സിപിഎം ഇനി സ്വീകരിക്കുക.

ന്യൂഡൽഹി: പാർട്ടി കോൺഗ്രസിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ സിപിഎം തീരുമാനം. ഇടതു ജനാധിപത്യ പരിപാടിയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായാണിതെന്ന് മാതൃഭൂമി റിപോർട്ട് ചെയ്തു. കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ഇടതു ജനാധിപത്യ പരിപാടി ഊർജ്ജിതമാക്കണമെന്ന് പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം.
ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ഉടൻ വിളിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയിൽ ഉത്പാദക സംസ്ഥാനങ്ങളായതിനാൽ സമരങ്ങൾക്ക് പുറമെ കാർഷിക സഹകരണ സംഘങ്ങൾ പോലുള്ള ബദൽ വികസന പരിശ്രമങ്ങൾക്കും ശ്രമിക്കാനാണ് പാർട്ടി തീരുമാനിച്ചരിക്കുന്നത്.
കർഷക വിഷയങ്ങളും മറ്റും ഏറ്റെടുത്ത്, അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി പോരാടുകയും കർഷകരെ പരമാവധി കൂടെചേർത്ത് മുന്നേറാനാകും സിപിഎം ലക്ഷ്യമിടുക. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സിപിഎം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഘട്ടത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തിയാർജ്ജിക്കാനുള്ള പാർട്ടിയുടെ തീരുമാനം.
പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന് ഊന്നൽ നൽകാനാണ് സിപിഎം തീരുമാനം. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങി അടിസ്ഥാന വിഷയങ്ങളിലുൾപ്പെടെ ഇടപെട്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് തീരുമാനം.
കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സഹകരണ ബദൽ നടപ്പാക്കിക്കൊണ്ടുള്ള പ്രായോഗിക സമീപനമാകും സിപിഎം ഇനി സ്വീകരിക്കുക.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT