- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൂപ്രഭുക്കൾ വർഗ ശത്രുക്കളല്ല; നയം മാറ്റാനൊരുങ്ങി സിപിഎം
ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട- ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം ദൃശ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെടുന്നു.

ന്യൂഡൽഹി: ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഎം. കര്‍ഷക സമരത്തിനിടയാക്കിയ സാഹചര്യവും രാജ്യത്തെ വിവിധ വിഭാഗങ്ങളിലായി വന്നിരിക്കുന്ന മാറ്റങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള നയരേഖ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊലിറ്റ്ബ്യൂറോക്ക് മുന്നില്‍ വെച്ചു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നടപടി.
യെച്ചൂരി സമര്‍പ്പിച്ച നയരേഖയ്ക്ക് ഞായറാഴ്ച്ച ചേര്‍ന്ന പൊലിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയതായാണ് റിപോര്‍ട്ടുകള്‍. ഈ മാസം 30, 31 തിയതികളില്‍ ചേരുന്ന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും.
വിദേശ കുത്തകകളുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി വിഭാഗം, ധനിക കര്‍ഷകര്‍, ഭൂപ്രഭുക്കളടങ്ങുന്ന മുഴുവന്‍ കര്‍ഷക വിഭാഗങ്ങള്‍ക്കുമിടയിലും ഉടലെടുത്തിരിക്കുന്ന വര്‍ഗ വൈരുദ്ധ്യം രാജ്യത്ത് പ്രകടമായതിന്റെ ഭാഗമായാണ് കര്‍ഷക പ്രക്ഷോഭമെന്നാണ് യെച്ചൂരിയുടെ നീരീക്ഷണം.
മാത്രമല്ല, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട- ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം ദൃശ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെടുന്നു. മുന്‍ കാലങ്ങളില്‍ ബിജെപിയെ പിന്തുണച്ച ചില പ്രാദേശിക പാര്‍ട്ടികള്‍ നിലവില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗപരമായി തന്നെ വന്നിട്ടുള്ള മാറ്റത്തിന്റെ ഉദാഹരണമാണെന്നാണ് യെച്ചൂരിയുടെ വാദം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















