- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും; സിപിഎം പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: യുഎപിഎ റദ്ദാക്കുമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നും തുടങ്ങിയ പ്രഖ്യാപനങ്ങളോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കും. യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും. ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേഗത്തില്‍ നീതി നടപ്പാക്കുമെന്നും ഉറപ്പുനല്‍കുന്നുണ്ട്. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കം. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്ന നയങ്ങള്‍ നടപ്പാക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണ്. സാര്‍വത്രിക പൊതു ആരോഗ്യ പരിരക്ഷ, പെട്രോളിയത്തിന്റെ തീരുവകള്‍ അടിയന്തരമായി കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍, സബ്സിഡിയോടെ ധാന്യ വിതരണം പുനസ്ഥാപിക്കും, സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും, പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന നിര്‍ദേശങ്ങള്‍.
സിഎഎ ധ്രുവീകരണത്തിനുള്ള അപകടകരമായ തന്ത്രമാണെന്നും അതിനെതിരേ ന്യൂനപക്ഷ സമുദായങ്ങളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കൊപ്പം വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പിന്മാറും. ലേബര്‍കോഡുകള്‍ പിന്‍വലിച്ച് തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍നിയമങ്ങള്‍ നടപ്പാക്കും. തൊഴില്‍ സൃഷ്ടിക്കാനും അതിലൂടെ ജനങ്ങളുടെ കൈയില്‍ പണമെത്തിച്ച് അവരുടെ ക്രയശേഷി വളര്‍ത്തുന്ന രീതിയില്‍ സാമ്പത്തികവികസനത്തെ സമന്വയിപ്പിക്കും. സമ്പന്നര്‍ക്കുമേലും കോര്‍പറേറ്റ് ലാഭത്തിനും ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ചുമത്തി വിഭവശേഖരണമേഖല വിപുലപ്പെടുത്തും.
മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്ന്‌പേരുടെ വിദഗ്ധ സമതി ഗവര്‍ണറെ തിരഞ്ഞെടുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പറേറ്റ് സംഭാവന നിര്‍ത്തലാക്കും. ജാതി സര്‍വേ നടപ്പാക്കും. വിദ്വേഷ പ്രസംഗത്തിനെതിരേ ശക്തമായ നിയമനിര്‍മാണം നടത്തും. താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മാണം നടത്തും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും തൊഴിലില്ലായ്മ വേതനത്തിനും നിയമം കൊണ്ടുവരും. കേന്ദ്രം പിരിക്കുന്ന ടാക്സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















