Sub Lead

പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഫാം ഹൗസ് സൂക്ഷിപ്പുകാരനെ തല്ലിക്കൊന്നു; നാല് പേര്‍ക്ക് പരിക്ക്

ഫാം ഹൗസിന്റെ സൂക്ഷിപ്പുകാരന്‍ രാജാ റാം (40) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 11ന് ഡല്‍ഹി ദ്വാരക ഏരിയയിലെ ഒരു ഫാം ഹൗസിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഫാം ഹൗസ് സൂക്ഷിപ്പുകാരനെ തല്ലിക്കൊന്നു; നാല് പേര്‍ക്ക് പരിക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് രാജ്യതലസ്ഥാനത്ത് ഫാം ഹൗസ് സൂക്ഷിപ്പുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 'ഗോ രക്ഷകര്‍' എന്നവകാശപ്പെടുന്ന സംഘമാണ് അക്രമം നടത്തിയത്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫാം ഹൗസിന്റെ സൂക്ഷിപ്പുകാരന്‍ രാജാ റാം (40) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 11ന് പുലര്‍ച്ചെ ഡല്‍ഹി ദ്വാരക ഏരിയയിലെ ഒരു ഫാം ഹൗസിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഏപ്രില്‍ 11ന് പുലര്‍ച്ചെ 2.10നാണ് ഫാം ഹൗസില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന വിവരം പോലിസില്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കശാപ്പ് ചെയ്യുന്നതില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന അഞ്ചുപേരെ അറസ്റ്റുചെയ്യാന്‍ പോലിസ് തീരുമാനിച്ചു. എന്നാല്‍, പോലിസിനെത്തുന്നതിന് മുമ്പ് 15 ഓളം വരുന്ന സംഘം ഫാം ഹൗസില്‍ അതിക്രമിച്ചുകയറി അഞ്ചുപേരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 'ഗോ രക്ഷകര്‍' എന്ന് അവകാശപ്പെടുന്നവരാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു.

തന്നെയും സുഹൃത്തുക്കളുടെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരിക്കേറ്റവരില്‍ ഒരാള്‍ പോലിസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ രാജാ റാമിനെ റാവു തുലാ റാം മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ദ്വാരക) ശങ്കര്‍ ചൗധരി പറഞ്ഞു. കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it