Sub Lead

ബീഫ് കഴിക്കുമെന്ന് പറഞ്ഞ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

ബീഫ് കഴിക്കുമെന്ന് പറഞ്ഞ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
X

ഡെറാഡൂണ്‍: ബീഫ് കഴിക്കുമെന്ന് പറഞ്ഞ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംനഗര്‍ ജില്ലയില്‍ ഡിസംബര്‍ 15നാണ് സംഭവം. മുഹമ്മദ് ഫതഹ് എന്ന യുവാവിനെയാണ് ഗോ രക്ഷാ സേവാ സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

https://www.youtube.com/shorts/wmwgRe_aRbw

സംഘടനയുടെ നേതാവായ പണ്ഡിറ്റ് കുമാര്‍ ആര്യയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. '' അവര്‍ മുഹമ്മദ് ഫതഹിനെ മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തി. അവരെ ആരും തടഞ്ഞില്ല. എല്ലാവര്‍ക്കും ഭയമാണ്.''-പ്രദേശത്തെ ഒരു വ്യാപാരി പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികള്‍ യുവാവിനെ പോലിസിനെ ഏല്‍പ്പിച്ചു. ഇരുവശവും നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it