Sub Lead

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷം കൊവിഡ് രോഗികള്‍;11,099 മരണം,ലോകത്ത് രോഗബാധിതരുടെ എണ്ണം 5.65 കോടി

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷം കൊവിഡ് രോഗികള്‍;11,099 മരണം,ലോകത്ത് രോഗബാധിതരുടെ എണ്ണം 5.65 കോടി
X
വാഷിങ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 609,487 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ആഗോളവ്യാപകമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 56,548,526 ഉയര്‍ന്നു. 11,099 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,353,954 ആയി. 39,341,954 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.


നിലവില്‍ 15,852,618 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 101,453 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, കൊളംബിയ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയിലെ കൊവിഡ് മരണങ്ങള്‍ 256,254 ആയി ഉയര്‍ന്നു.രാജ്യത്ത് ഇതുവരെ 11,873,727 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.7,166,996 പേര്‍ ഇതുവരെ രോഗമുക്തി നേടി. 173,235,244 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ 4,450,477 പേരാണ് രോഗബാധയേത്തുടര്‍ന്ന് നിലവില്‍ ചികിത്സയിലുള്ളത്.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 59,47,403 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,67,497 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷം കടന്നു. രണ്ടാം ഘട്ട രോഗവ്യാപന ഭീഷണിയിലാണ് ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും. ഫ്രാന്‍സിലാണ് രണ്ടാം ഘട്ട വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റഷ്യയെ മറികടന്ന് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് നാലാമത് എത്തിയിരിക്കുകയാണ് ഫ്രാന്‍സ്.ഫ്രാന്‍സില്‍ ഇതുവരെ 20,65,138 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 46,698 പേര്‍ മരിച്ചു.




Next Story

RELATED STORIES

Share it