കൊവിഡ് വാക്സിനേഷന്: ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനേഷന്റെ പ്ലാനിങിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന് കിട്ടുമോയെന്ന ആകാംക്ഷ വര്‍ധിപ്പിക്കുകയും പല കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിനാലാണ് കോവിഡ് വാക്സിനേഷന് സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
1. ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തെയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മാത്രമായിരിക്കും ലഭ്യമാവുക. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാവില്ല. ക്യൂ ഒഴിവാക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്സിനേഷന് സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.
2. കൊവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്ട്രേഷന് നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കണം.
3. സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് ലഭ്യതയെ അടിസ്ഥാനമാക്കി കൊവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.
4. വാക്സിനേഷന് സെഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
5. അതാത് വാക്സിനേഷന് കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും ലഭ്യതയനുസരിച്ച് പ്ലാന്‍ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
6. 45 വയസ്സിന് മുകളിലുള്ള പൗരന്മാര്ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കൊവിഡ് വാക്സിന് സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.
Covid Vaccination: Health Department issued guidelines
RELATED STORIES
പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT