- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഫെബ്രുവരി 15 മുതല്‍ രണ്ടാംഘട്ട വാക്‌സിനേഷൻ തുടങ്ങും: ആരോഗ്യ മന്ത്രി
ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. അടുത്ത ഘട്ട വാക്സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 133 കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്ത് ആദ്യഘട്ട വാക്‌സിനേഷന്‍ നടന്നത്. എന്നാല്‍ കൂടുതല്‍ വാക്സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധന വരുത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പന്റെ വിശദീകരണം.
ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ ഘട്ട വാക്‌സിനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 13 ഓടെ രണ്ടാംഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാല്‍ ആദ്യഘട്ട വാക്‌സിനേഷന്‍ ഫെബ്രുവരി 15 ന് മുമ്പായി പൂര്‍ത്തിയാക്കി, രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
നിലവില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാല് ദിവസങ്ങളിലായാണ് ഒരോ ആഴ്ച്ചയിലും വാക്‌സിനേഷന്‍ നടക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സാഹചര്യത്തില്‍ ആഴ്ച്ചയില്‍ നാലിലധികം ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കാം എന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ വകുപ്പ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















