Sub Lead

കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം 2794 ആയി

കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം 2794 ആയി
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 2794 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടതായാണു ഔദ്യോഗിക കണക്കുകള്‍. ബാക്കി 886 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ജില്ലയില്‍ 76 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

സമ്പര്‍ക്കം-65(സ്വദേശം, വയസ്സ്)

ആറളം 48കാരന്‍, 12കാരന്‍

അയ്യന്‍കുന്ന് 15കാരന്‍

അഴീക്കോട് 49കാരന്‍

ചെങ്ങളായി 28കാരി

ചെറുകുന്ന് 7 വയസ്സുകാരി, 13കാരന്‍, 23കാരി, 10 വയസ്സുകാരി

ചിറ്റാരിപ്പറമ്പ് 26കാരന്‍, 28കാരി

കടന്നപ്പള്ളി പാണപ്പുഴ 26കാരി, 58കാരന്‍

കതിരൂര്‍ 49കാരി, 26കാരി

കോട്ടയം മലബാര്‍ 9 വയസ്സുകാരന്‍, 12കാരന്‍, 71കാരന്‍, 35കാരി

കുന്നോത്ത് പറമ്പ് 64കാരി

മാടായി 27കാരി

നാറാത്ത് 32കാരന്‍

ന്യൂമാഹി 65കാരി, 41കാരന്‍, 43കാരി

പയ്യന്നൂര്‍ 55കാരന്‍ (പോലിസ് ഉദ്യോഗസ്ഥന്‍)

പാനൂര്‍ 30കാരന്‍, 33കാരി

പെരിങ്ങത്തൂര്‍ (താമസം പാനൂര്‍) 26കാരന്‍

പാപ്പിനിശ്ശേരി 16കാരി

പരിയാരം 50കാരന്‍

കുപ്പം 3 വയസ്സുകാരി

പെരളശ്ശേരി 89കാരന്‍

പിണറായി 31കാരന്‍

തളിപ്പറമ്പ് ഞാറ്റുവയല്‍ 6 വയസ്സുകാരി, 10 മാസം പ്രായമുള്ള പെണ്‍കുട്ടി, 33കാരന്‍, 6 വയസ്സുകാരി, 26കാരി, 39കാരി, 23കാരന്‍

തളിപ്പറമ്പ് പാലക്കുളങ്ങര 31കാരന്‍, 36കാരി

തളിപ്പറമ്പ് പ്ലാത്തോട്ടം 20കാരന്‍

തളിപ്പറമ്പ് സയ്യിദ് നഗര്‍ 45കാരന്‍, 70കാരി, 41കാരി

തലശ്ശേരി 32കാരി

തലശ്ശേരി ഗോപാലപ്പേട്ട 18കാരന്‍, 48കാരന്‍, 23കാരി, 56കാരന്‍, 85കാരി

തലശ്ശേരി ഗുംട്ടി 65കാരന്‍, 43കാരി, 17കാരന്‍, 5 വയസ്സുകാരി

തലശ്ശേരി കുട്ടിമാക്കൂല്‍ 8 വയസ്സുകാരന്‍

തലശ്ശേരി പാറാല്‍ 53കാരി (നിലവില്‍ തിരുവനന്തപുരത്ത്)

തില്ലങ്കേരി 63 കാരി

തൃപ്പങ്ങോട്ടൂര്‍ 64കാരന്‍

വേങ്ങാട് 50കാരി, 41കാരന്‍, 46കാരന്‍, 39കാരന്‍

ഇതര സംസ്ഥാനം-11 പേര്‍(സ്വദേശം, വയസ്സ്, വന്ന സ്ഥലം)

പേരാവൂര്‍ 39കാരന്‍ ആന്ധ്രാപ്രദേശ്

പേരാവൂര്‍ 28കാരന്‍ ബെംഗളൂരു

തില്ലങ്കേരി 22കാരന്‍ ബെംഗളൂരു

പെരിങ്ങോം വയക്കര 27കാരന്‍ ബെംഗളൂരു

തലശ്ശേരി പാറാല്‍ 26കാരന്‍ ബെംഗളൂരു

കുന്നോത്തുപറമ്പ് 60കാരന്‍ മൈസൂര്‍

മുഴക്കുന്ന് 18കാരന്‍ വിരാജ്‌പേട്ട

എരമം കുറ്റൂര്‍ 40കാരന്‍ ഡല്‍ഹി

പയ്യന്നൂര്‍ പടോളി 26കാരന്‍ മഹാരാഷ്ട്ര

കരിവള്ളൂര്‍ പെരളം 48കാരന്‍ ഉത്തര്‍പ്രദേശ്(അതിഥി തൊഴിലാളി)

മാട്ടൂല്‍ 21കാരി ഹരിയാന(അതിഥി തൊഴിലാളി)

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10059 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 241 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 132 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 27 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 14 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 362 പേരും വീടുകളില്‍ 9232 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 57642 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 57415 എണ്ണത്തിന്റെ ഫലം വന്നു. 227 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

41 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 41 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1882 ആയി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 11 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും രോഗമുക്തി നേടി. നാലുപേര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, കാലിക്കറ്റ് മിംസ് എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന രണ്ടുപേര്‍ വീതവും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.




Next Story

RELATED STORIES

Share it