Sub Lead

രാജ്യത്ത് 24 മണിക്കൂറില്‍ 75,083 പേര്‍ക്ക് കൊവിഡ്;1,053 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,33,185 സാംപിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് 24 മണിക്കൂറില്‍ 75,083 പേര്‍ക്ക് കൊവിഡ്;1,053 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 75,083 പേര്‍ക്ക്. 1,053 പേര്‍ ഇന്നലെ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം (55,62,664) കടന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 44.97 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 9.75 ലക്ഷം ആളുകളാണ് ചികില്‍സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 88,935 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,33,185 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 6,53,25,779 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

നിലവില്‍ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നത്. രോഗവ്യാപന നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,738 പുതിയ കേസുകളും 344 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ 1,837 പുതിയ കൊവിഡ് കെസുകളും 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ കൊവിഡ് മരണസംഖ്യ 8,502 ആയി. 1,86,150 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്. കര്‍ണാടകയില്‍ പുതുതായി 7,339 പുതിയ കൊവിഡ് കേസുകളും 122 മരണവും റിപോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആന്ധ്രപ്രദേശില്‍ 6,235 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,31,749 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.




Next Story

RELATED STORIES

Share it