Sub Lead

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം

കൊവിഡ്:  രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 62,550. ആരോഗ്യമന്ത്രാലയത്തിന്റെ റിപോര്‍ട്ട് അനുസരിച്ച് നിലവില്‍ 7,52,424 പേര്‍ ചികില്‍സയിലാണ്. ഇതുവരെ 26,48,999 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര (747,995), തമിഴ്നാട് (409,238), ആന്ധ്രാപ്രദേശ് (403,616), കര്‍ണാടക (318,000), ഉത്തര്‍പ്രദേശ് (213,824) എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ 1,808 പുതിയ കൊവിഡ് -19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 2,13,824 പേര്‍ക്കും ബംഗാളില്‍ 1,53,754 പേര്‍ക്കുമാണ് ആകെ രോഗം ബാധിച്ചത്.

ഇതുവരെ രാജ്യത്ത് 87,176 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 573 ആരോഗ്യപ്രവര്‍ത്തകര്‍ രാഗം മൂലം മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായിട്ടുള്ളത്. ഏതാണ്ട് 74 ശതമാനം പേരാണ് രോഗികളായത്. കര്‍ണാടകയില്‍ 12,260 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 24,484 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ 11,169, ഡല്‍ഹി 8363, പശ്ചിമബംഗാള്‍ 5126, ഗുജറാത്ത് 3177 എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.




Next Story

RELATED STORIES

Share it