Sub Lead

കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 61,408 പേര്‍ക്ക് രോഗം; 836 മരണം; രോഗബാധിതരുടെ എണ്ണം 31ലക്ഷം കടന്നു

കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 61,408 പേര്‍ക്ക് രോഗം; 836 മരണം; രോഗബാധിതരുടെ എണ്ണം 31ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 61,408 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 836 മരണം റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31.06 ലക്ഷം ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 23.38 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 57,542 പേര്‍ മരിച്ചു. ഇന്നലെ മാത്രം 57,468 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ ലോകത്ത് പ്രതിദിന രോഗികളുടെ എണ്ണത്തി ഇന്ത്യയാണ് മുന്നില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുളള ഇന്ത്യ രണ്ടാമതുളള ബ്രസീലിനെ വരുംദിവസങ്ങളില്‍ മറികടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയില്‍ പുതുതായി 10,441 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുകയും 258 മരണം റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 6.82 ലക്ഷമായി. ഇതില്‍ 4.88 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 1.71 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 3.26 ശതമാനമാണ് മരണ നിരക്ക്.

തമിഴ്നാട്ടില്‍ ഇന്നലെ 5,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3.79 ലക്ഷമായി ഉയര്‍ന്നു. 3.19 ലക്ഷം പേരാണ് തമിഴ്നാട്ടില്‍ രോഗമുക്തി നേടിയത്. 6,517 പേര്‍ ഇതുവരെ മരിച്ചു. നിലവില്‍ 53,541 പേരാണ് ചികില്‍സയിലുളളത്. കര്‍ണാടകയില്‍ ഇന്നലെ 5,938 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 4,996 പേര്‍ രോഗമുക്തി നേടി. ഇന്നലെ ബെംഗളുരുവില്‍ മാത്രം 2,126 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ ഇതുവരെ 2.77 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 1.89 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 4683 പേര്‍ മരിച്ചു.





Next Story

RELATED STORIES

Share it