Big stories

ഇന്ത്യയില്‍ 1,07,731 പേര്‍ക്ക് കൂടി കൊവിഡ്; വ്യാപനം കുറയുന്നു

ഇന്ത്യയില്‍ 1,07,731 പേര്‍ക്ക് കൂടി കൊവിഡ്; വ്യാപനം കുറയുന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 600ന് മുകളിലെന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്ക് പറയുന്നു. അതേസമയം, മരണനിരക്കില്‍ കേരളം മുന്നിലാണ്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം അനുവദിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it