Sub Lead

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,576 കൊവിഡ് രോഗബാധിതര്‍; 585 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്  45,576 കൊവിഡ് രോഗബാധിതര്‍; 585 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 45,576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,58,484 ആയി. ഇതോടെ ആകെ മരണസംഖ്യ 1,31,578 ആയി ഉയര്‍ന്നു. നിലവില്‍ 4,43,303 പേരാണ് ചികിത്സയിലുള്ളത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 3,502 പേരുടെ കുറവുണ്ട്. ഇന്നലെമാത്രം 48,493 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തരുടെ എണ്ണം 83,83,603 ആയി.രാജ്യത്ത് ഇന്നലെ 10,28,203 കൊവിഡ് സാമ്പിളുകള്‍ പരിശോധന നടത്തി. ഇതുവരെ 12,85,08,389 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it