Sub Lead

കൊവിഡ്: ഒറ്റദിവസത്തിനിടെ 853 മരണം; 54,735 പോസിറ്റീവ് കേസുകള്‍; രാജ്യത്ത് രോഗബാധിതര്‍ 17.50 ലക്ഷം

കൊവിഡ്: ഒറ്റദിവസത്തിനിടെ 853 മരണം; 54,735 പോസിറ്റീവ് കേസുകള്‍; രാജ്യത്ത് രോഗബാധിതര്‍ 17.50 ലക്ഷം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 54,736 പേര്‍ക്ക്. 853 മരണം റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17.50 ലക്ഷമായി. ഇതുവരെ 37,364 പേരാണ് മരിച്ചത്. 11.45 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 5.67 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്നലെയും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. രോഗബാധിതരുടെ എണ്ണം ഉയരുന്നുവെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കുമാണ് രാജ്യത്തിന് ആശ്വാസമേകുന്നത്. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 65.44% ഉയര്‍ന്നുവെന്നാണ് ആരോഗ്യമന്ത്രാലയം റിപോര്‍ട്ടുകള്‍ പറയുന്നത്.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.. 9,601 പുതിയ കേസുകളും 322 മരണവും റിപോാര്‍ട്ട് ചെയ്തു. ആകെ 4,31,719 പോസിറ്റീവ് കേസുകള്‍. ആകെ മരണം 15,316. പുതിയ കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രയാണ്. 24 മണിക്കൂറിനിടെ 9,276 കേസുകളും 58 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 1,50,209 ആയി. തമിഴ്നാട്ടില്‍ 5,879ഉം, കര്‍ണാടകയില്‍ 5,172ഉം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it