Sub Lead

രാജ്യത്ത് 24 മണിക്കൂറില്‍ 52,972 പേര്‍ക്ക് കൊവിഡ്; ആകെ മരണം 38,135; രോഗബാധിതര്‍ 18 ലക്ഷം കടന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,48,843 പേരാണ് സംസ്ഥാനത്തെ നിലവിലെ രോഗബാധിതര്‍.

രാജ്യത്ത് 24 മണിക്കൂറില്‍ 52,972 പേര്‍ക്ക് കൊവിഡ്; ആകെ മരണം 38,135; രോഗബാധിതര്‍ 18 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 52,972 പേര്‍ക്ക്. 771 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 18.03 ലക്ഷമായി. ഇതുവരെ 38,135 പേരാണ് മരിച്ചത്. 11.86 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 5.79 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് രോഗബാധിതര്‍ കൂടുതല്‍. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നിരുന്നു. ഇതോടെ മൂന്ന് ലക്ഷത്തോളം പേരാണ് കഴിഞ്ഞ ആറ് ദിവസത്തിനുളളില്‍ രോഗബാധിതരായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യദ്യൂയൂരപ്പ, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,48,843 പേരാണ് സംസ്ഥാനത്തെ നിലവിലെ രോഗബാധിതര്‍. 15,576 മരണമാണ് ഇതുവരെ റിപോര്‍ട്ടുചെയ്തത്. ഒരു ദിവസത്തില്‍ സംസ്ഥാനത്ത് 260 പേരാണ് മരണത്തിന് കീഴടങ്ങിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 56,998 പേരാണ് നിലവിലെ രോഗബാധിതര്‍. മരണ സംഖ്യ 4,132 ആയി. ആന്ധ്രാപദേശും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡല്‍ഹിയിലെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. 10,356 പേരാണ് സംസ്ഥാനത്തെ രോഗബാധിതര്‍. കേരളത്തിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ് . നിലവിലെ രോഗബാധിതര്‍ 11,366 ആണ്. ഇന്ന് രാവിലെ ഒരു മരണം കൂടി റിപോര്‍ട്ടുചെയ്തതോടെ ആകെ മരണം 83 ആയി.


Next Story

RELATED STORIES

Share it