Sub Lead

കൊവിഡ്: രാജ്യത്ത് രോഗബാധിതര്‍ എട്ട് ലക്ഷം കടന്നു;പരിശോധിച്ചത് 1.13 കോടി സാംപിളുകള്‍

നിലവില്‍ 2.83 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ്: രാജ്യത്ത് രോഗബാധിതര്‍ എട്ട് ലക്ഷം കടന്നു;പരിശോധിച്ചത് 1.13 കോടി സാംപിളുകള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 27,114 പേര്‍ക്ക് കൊവിഡ്. ഇന്നലെ മാത്രം 519 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8.20 ലക്ഷം പേരാണ് ചികില്‍സയിലുളളത്. ഇതില്‍ 22,123 പേര്‍ ഇതുവരെ മരിച്ചു. 5.15 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 2.83 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 2.82 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1.13 കോടി സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുളളത്. മഹാരാഷ്ട്രയില്‍ വിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. 7,862 പേര്‍ക്കാണ് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 226 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2.38 ലക്ഷമായി ഉയര്‍ന്നു. 98,03 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1.32 ലക്ഷമായി. സംസ്ഥാനത്ത് മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. പുതിയതായി 1,337 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ രോഗികളുടെ എണ്ണം 90,461 ആയി. താണെ-57,138, പൂനെ 35,232, പാല്‍ഘര്‍ 8,963 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത മറ്റ് ജില്ലകള്‍. തമിഴ്നാട്ടില്‍ ഇന്നലെ റിപോര്‍ട്ട് ചെയ്തത് 3,680 പുതിയ കേസുകളാണ്. ഡല്‍ഹിയില്‍ ഇന്നലെ 2,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 1.09 ലക്ഷമായി. ഇതുവരെ 3,300 പേരാണ് ഡല്‍ഹിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.


Next Story

RELATED STORIES

Share it