Sub Lead

ഭീതിയൊഴിയുന്നില്ല; ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്.

ഭീതിയൊഴിയുന്നില്ല; ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷം കടന്നു
X

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 5,465 പേര്‍. പുതിയതായി 2.36 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്ത് ആകെ 1.41 കോടി ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 6 ലക്ഷം ജനങ്ങള്‍ മരിച്ചു. 84.40 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 51.36 ലക്ഷം പേരാണ് ചികില്‍സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. 1,110 പേരാണ് ബ്രസീലില്‍ മരിച്ചത്. അമേരിക്കയില്‍ 859 പേരും മെക്സിക്കോയില്‍ 668 പേരും ഇന്ത്യയില്‍ 676 പേരും കൊളംബിയയില്‍ 259 പേരും റഷ്യയില്‍ 186 പേരും പെറുവില്‍ 184 പേരും ഇറാനില്‍ 183 പേരും സൗത്ത് ആഫ്രിക്കയില്‍ 135 പേരും മരിച്ചെന്നാണ് കണക്കുകള്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ ഇന്നലെ മാത്രം 71,580 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ബ്രസീലില്‍ 33,959 പേര്‍ക്കും, ഇന്ത്യയില്‍ 34,820 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചു. 37.66 ലക്ഷം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 1.41 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലില്‍ 20.48 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 77,932 പേര്‍ മരിച്ചു. ഇന്ത്യയില്‍ രോഗബാധിതര്‍ 10.40 ലക്ഷമായി. 26,285 പേരാണ് ഇതുവരെ മരിച്ചത്. റഷ്യയില്‍ 7.59 ലക്ഷം, പെറുവില്‍ 3.45 ലക്ഷം, സൗത്ത് ആഫ്രിക്കയില്‍ 3.37 ലക്ഷം, ചിലിയില്‍ 3.26 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. സൗദിയില്‍ 2.45 ലക്ഷം പേര്‍ക്കാണ് രോഗം. ഇതില്‍ 2,407 പേര്‍ മരിച്ചു. ഖത്തറില്‍ 1.05 ലക്ഷം ജനങ്ങള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 153 പേര്‍ മരിക്കുകയും ചെയ്തു. യുഎഇയില്‍ 56,442 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 337 പേര്‍ മരിച്ചു.




Next Story

RELATED STORIES

Share it