Sub Lead

കൊവിഡ് ആഫ്രിക്കന്‍ വകഭേദത്തിന്റെ പേര് 'ഒമിക്രോണ്‍'

ഡെല്‍റ്റ വകഭേദത്തിന് ശേഷം ആപ്രിക്കയില്‍ കണ്ടെത്തിയ കൂടുതല്‍ വ്യാപന ശേഷിയുള്ള വകഭേദത്തിനാണ് ലോകാരോഗ്യ സംഘടന ഇന്നലെ 'ഒമിക്രോണ്‍' എന്ന് പേരിട്ടിരിക്കുന്നത്

കൊവിഡ് ആഫ്രിക്കന്‍ വകഭേദത്തിന്റെ പേര് ഒമിക്രോണ്‍
X

ജനീവ: ലോകത്തെ ഭീതിയിലാഴ്ത്തുന്ന കൊവിഡിന്റെ ആഫ്രിക്കന്‍ വകഭേദം ഇനി മുതല്‍ 'ഒമിക്രോണ്‍' എന്നായിരിക്കും വിളിക്കപ്പെടുക. 2019 ല്‍ നോവല്‍ കൊറോണ വൈറസ് കണ്ടെത്തിയതിനു പിന്നാലെ രോഗത്തിന് കൊവിഡ് 19 എന്ന് നാമകരണം ചെയ്തിരുന്നു. പിന്നീൂട് ഉണ്ടായ വക ഭോദങ്ങള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ എന്നിങ്ങനെ പേര് നല്‍കുകയും ചെയ്തു. ഏറ്റവും ഒടുവിലായി മൂന്നാം തരംഗത്തില്‍ കണ്ടെത്തിയ വകഭേദത്തിന് ഡെല്‍റ്റ് എന്നാണ് വിളിച്ചിരുന്നത്. ഡെല്‍റ്റ വകഭേദത്തിന് ശേഷം ആപ്രിക്കയില്‍ കണ്ടെത്തിയ കൂടുതല്‍ വ്യാപന ശേഷിയുള്ള വകഭേദത്തിനാണ് ലോകാരോഗ്യ സംഘടന ഇന്നലെ 'ഒമിക്രോണ്‍' എന്ന് പേരിട്ടിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വമാനങ്ങള്‍ക്ക് യൂറോപ്പില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ളഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം വ്യാപന ശേഷി കൂടുതല്‍ ഉള്ളതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യയും ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് ബി.1.1.529 വകഭേദമാണ് ഒമിക്രോണ്‍ എന്നപേരില്‍ ഇനി അറിയപ്പെടുകയെന്ന ലോക ആരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it