- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കം വഴി

കണ്ണൂര്‍: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന മൂന്നു പേര്‍ ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് ദോഹയില്‍ നിന്ന് 6ഇ 9750 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് വഴി ദുബയില്‍ നിന്ന് ജി9 0454 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 35കാരന്‍, ജൂലൈ 19ന് സൗദി അറേബ്യയില്‍ നിന്ന് 3793 വിമാനത്തിലെത്തിയ മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂലൈ രണ്ടിനെത്തിയ ചെമ്പിലോട് സ്വദേശികളായ 44കാരന്‍, 37കാരന്‍, എട്ടിനെത്തിയ കണ്ണൂര്‍ സ്വദേശി 46കാരന്‍, ചെമ്പിലോട് സ്വദേശി 28കാരന്‍, ഒമ്പതിനെത്തിയ പേരാവൂര്‍ സ്വദേശി 36കാരന്‍, ചെമ്പിലോട് സ്വദേശി 25കാരന്‍, പാനൂര്‍ സ്വദേശി 45കാരന്‍, 10നെത്തിയ കൂടാളി സ്വദേശി 31കാരന്‍, മാങ്ങാട്ടിടം സ്വദേശികളായ 22കാരി, 29കാരന്‍, ആറു മാസം പ്രായമുള്ള ആണ്‍കുട്ടി, 13നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 53കാരന്‍, മാലൂര്‍ സ്വദേശി 33കാരന്‍, ചെമ്പിലോട് സ്വദേശി 29കാരി, 15നെത്തിയ കൂത്തുപറമ്പ് സ്വദേശി 37കാരന്‍, മാലൂര്‍ സ്വദേശി 32കാരന്‍, താഴെചൊവ്വ സ്വദേശി 42കാരന്‍, 18നെത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ചാല സ്വദേശി 33കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ നാലിനെത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, ഒമ്പതിനെത്തിയ പേരാവൂര്‍ സ്വദേശികളായ 21കാരന്‍, 16കാരി, 55കാരന്‍, 45കാരി, 25കാരി, 15നെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരന്‍, 18നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 42കാരന്‍, മംഗലാപുരത്തു നിന്ന് ജൂലൈ 15നെത്തിയ മൊകേരി സ്വദേശി 56കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 14ന് ചെന്നൈയില്‍ നിന്ന് 6ഇ 327 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
പിണറായി സ്വദേശി ഒമ്പത് വയസ്സുകാരി, കുന്നോത്തുപറമ്പ് സ്വദേശി 51കാരി, കതിരൂര്‍ സ്വദേശികളായ 40കാരി, 14കാരി, 20കാരി, 13കാരി, 54കാരി, 75കാരന്‍, 39കാരന്‍, 56കാരന്‍, 62കാരി, കോട്ടയം മലബാര്‍ സ്വദേശികളായ 23കാരി, 20കാരന്‍, കോളയാട് സ്വദേശി 32കാരി, കൂത്തുപറമ്പ് സ്വദേശി 60കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 15 പേര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 927 ആയി. ഇതില്‍ 536 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോളയാട് സ്വദേശി 31കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 61കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 28കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17736 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 207 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 92 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 38 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 59 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ രണ്ടുപേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 17310 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 21944 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21136 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 48 more in Kannur; By contact for 15 people
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















