Sub Lead

ഇടുക്കിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്; 30 പേര്‍ക്കു രോഗമുക്തി

ഇടുക്കിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ്; 30 പേര്‍ക്കു രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ദേവികുളം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(42), പീരുമേട് സ്വദേശിനി(48) എന്നിവരുടെ ഉറവിടമാണ് കണ്ടെത്താനായത്.

സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍:

കരുണാപുരം സ്വദേശിനികള്‍(55, 7 വയസ്സ്), കരുണാപുരം സ്വദേശി(80), കുമാരമംഗലം സ്വദേശി(20), കുമളി സ്വദേശി(24), പാമ്പാടുംപാറ കല്ലാര്‍ സ്വദേശിനി(47), പാമ്പാടുംപാറ കല്ലാര്‍ സ്വദേശി(49), പുറപ്പുഴ സ്വദേശി(75), തൊടുപുഴ സ്വദേശി(47), തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരന്‍(35), ഉപ്പുതറ ചീന്തലാര്‍ സ്വദേശികള്‍(2, 6, 26), ഉപ്പുതറ ചീന്തലാര്‍ സ്വദേശിനികള്‍(43, 25), വാഴത്തോപ്പ് മഠത്തിലെ കന്യാസ്ത്രികള്‍ (53, 73, 57, 82, 58, 90).

ഇതര സംസ്ഥാനത്തു നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(38), ഉടുമ്പന്‍ചോല സ്വദേശി(29), വണ്ടന്മേട് സ്വദേശി(26) എന്നിവര്‍ക്കും വിദേശത്ത് നിന്നെത്തിയ കൊന്നത്തടി സ്വദേശി(47)ക്കും രോഗം സ്ഥിരീകരിച്ചു.

അതിനിടെ, ജില്ലയില്‍ ഇന്ന് 30 പേര്‍ കൊവിഡ് മുക്തരായി. അടിമാലി-1, ദേവികുളം-1, ഇടവെട്ടി-2, കാമാക്ഷി-1, കഞ്ഞിക്കുഴി-1, കരുണാപുരം-1, കട്ടപ്പന-3, കൊന്നത്തടി-4, കുമാരമംഗലം-2, കുമളി-2, മരിയാപുരം-1, മൂന്നാര്‍-1, നെടുങ്കണ്ടം-1, തൊടുപുഴ-6, ഉടുമ്പന്‍ചോല-3 എന്നിങ്ങനെയാണ് കൊവിഡ് മുക്തരായത്.

Covid: 27 more in Idukki Today



Next Story

RELATED STORIES

Share it