Sub Lead

കൊവിഡ് 19: ഐസൊലൂഷന്‍ വാര്‍ഡില്‍നിന്ന് മുങ്ങിയയാളെ തിരിച്ചെത്തിച്ചു

അതിനിടെ, ജില്ലയില്‍ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് 19: ഐസൊലൂഷന്‍ വാര്‍ഡില്‍നിന്ന് മുങ്ങിയയാളെ തിരിച്ചെത്തിച്ചു
X

പത്തനംതിട്ട: നിരീക്ഷണത്തിനിടെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്ന് മുങ്ങിയയാളെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവാവിനെ വീണ്ടും ആശുപത്രിയിലെ നിരീക്ഷണവാര്‍ഡില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന വെച്ചൂച്ചിറ സ്വദേശിയായ യുവാവാണ് അധികൃതര്‍ അറിയാതെ ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. രോഗബാധിതരായ അഞ്ചുപേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍പെട്ട യുവാവ് ഐസൊലൂഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് മുങ്ങിയത്.

അതിനിടെ, ജില്ലയില്‍ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെയാണ് രോഗലക്ഷണത്തോടെ ആശുപത്രിയിലെത്തിച്ചത്.




Next Story

RELATED STORIES

Share it