Sub Lead

വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന് തുടക്കം; 18 തികഞ്ഞവര്‍ക്ക് ഇന്ന് മുതല്‍, കേരളത്തില്‍ ഇല്ല

ഡല്‍ഹി, ബിഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന് തുടക്കം; 18 തികഞ്ഞവര്‍ക്ക് ഇന്ന് മുതല്‍, കേരളത്തില്‍ ഇല്ല
X

ന്യൂഡല്‍ഹി: രാജ്യത്ത് 18 തികഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇന്ന് തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് ഇന്ന് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഇന്ന് വിതരണം തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ബിഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്‌സിനേഷന്‍ ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചത്.

18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിലും 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതുമാണ് കാരണം. അതേ സമയം 45, 60 വയസിന് മേല്‍ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്‌സിനേഷന്‍ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ തുടരും.

Next Story

RELATED STORIES

Share it