തെലങ്കാനയിലും ലോക്ക്ഡൗണ്‍; അടച്ചുപൂട്ടിയത് പത്തു ദിവസത്തേക്ക്
പത്തു ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കൂ.

ന്യൂഡല്‍ഹി: തെലങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലില്‍. ചില സംസ്ഥാനങ്ങള്‍ ഭാഗിക അടച്ചുപൂട്ടലും കൂടുതല്‍ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കര്‍ശനമായ കൊവിഡ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താത്ത സംസ്ഥാനം. പത്തു ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കൂ.
കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര മധ്യ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, മിസോറാം, നഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളും നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു.
തെക്കേ ഇന്ത്യയില്‍ ആന്ധ്രയില്‍ മാത്രമാണ് സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലാത്തത്. ഇവിടെ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലും ഭാഗിക നിയന്ത്രണമാണുള്ളത്. ഗുജറാത്ത്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണ്‍ ആണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുകയായിരുന്നു.
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT