Sub Lead

കര്‍ഫ്യൂ: നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി

പ്രകൃതി വാതകം, ലാന്റെറി, മെയിന്റനന്‍സ്, വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍, മലിന ജലം നീക്കല്‍, ഇലക്ട്രീഷന്‍, പ്ലംബര്‍ ജീവനക്കാരേയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കര്‍ഫ്യൂ: നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി
X

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി ഭരണകൂടം. നിലവില്‍ ഏഴുമണി മുതല്‍ കര്‍ഫ്യൂ നിലവിലുള്ള പ്രവിശ്യകളിലെല്ലാം നാളെ മുതല്‍ മൂന്ന് മണിമുതല്‍ കര്‍ഫ്യൂ ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ടലുകള്‍ക്ക് രാത്രി 10 വരേ ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് അനുമതിയുണ്ടാകും.

പ്രകൃതി വാതകം, ലാന്റെറി, മെയിന്റനന്‍സ്, വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍, മലിന ജലം നീക്കല്‍, ഇലക്ട്രീഷന്‍, പ്ലംബര്‍ ജീവനക്കാരേയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോഴി, ആടുമാടുകള്‍, മത്സ്യ ഫാമുകളുടെ ഉടമകള്‍ക്കും കര്‍ഫ്യൂ ഇളവുണ്ടായിരിക്കും. ഇവരുടെ കൃഷിയിടങ്ങളില്‍ പോവുന്നതിന് ആഴ്ചയിലൊരിക്കല്‍ കാര്‍ഷിക മന്ത്രാലയത്തില്‍ നിന്നും അനുമതി പത്രം നേടിയിരിക്കണം.

സാമുഹ്യ സേവനം നടത്തുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യ ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് മണി വരെ സേവനത്തിനു അനുമതിയുണ്ടായിരിക്കും.

Next Story

RELATED STORIES

Share it