Sub Lead

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം വരേ ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ട്രാഫിക് 46 ശതമാനം വരെയായിരുന്നു. ഇത് വളരെ കൂടുതലാണ്. അത് കൊണ്ടാണ് പല സ്ഥലങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം വരേ ഉയരാം;  മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
X

ദമ്മാം: സൗദിയില്‍ പുതുതായി 272 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2795 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.

വരും ആഴ്ച്ചകളില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ മുന്നറിയിപ്പ് നല്‍കി.

മഹാമാരികളെ വ്യാപനത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധ സംഘവും സൗദി വിദഗ്ധരും നടത്തിയ നാലു പഠനങ്ങളില്‍ നിന്നാണ് സൗദിയിലെ കൊറോണ വ്യാപനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തിന് നാം ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ട്രാഫിക് 46 ശതമാനം വരെയായിരുന്നു. ഇത് വളരെ കൂടുതലാണ്. അത് കൊണ്ടാണ് പല സ്ഥലങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് 90 ശതമാനവും സാമൂഹിക ഇടപെടല്‍ തടയാന്‍ കാരണമായത്. കൊവിഡ് 19 പ്രതിരോധത്തിന് 15 ബില്ല്യന്‍ റിയാല്‍ അനുവദിച്ചിട്ടുണ്ടെന്ന അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it