ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

X
APH8 April 2021 3:33 PM GMT
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തെ വീട്ടില്‍ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story