Sub Lead

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട; പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

18 വയസില്‍ താഴെയുള്ളവര്‍ക്ക് റെംഡസിവീര്‍ നല്‍കരുത്. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗുരുതരവുമായ കൊവിഡ് കേസുകളില്‍ മാത്രമേ ഇവ നല്‍കേണ്ടതുള്ളൂ. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാം.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട; പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം
X

ന്യൂഡല്‍ഹി: കുട്ടികളുടെ കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്). ചികില്‍സയിലുള്ള അഞ്ചുവയസോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് രോഗവ്യാപനം തടയുന്നകിന് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തങ്ങള്‍ ഇത് ശുപാര്‍ശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കി. 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് സമാനമായി മാസ്‌ക് ധരിക്കണം.

മാസ്‌കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഡിജിഎച്ച്എസ് പ്രവര്‍ത്തിക്കുന്നത്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് റെംഡസിവീര്‍ നല്‍കരുത്. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗുരുതരവുമായ കൊവിഡ് കേസുകളില്‍ മാത്രമേ ഇവ നല്‍കേണ്ടതുള്ളൂ. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാം.

പക്ഷേ, മാതാപിതാക്കളുടെയും ചികില്‍സിക്കുന്ന് ഡോക്ടറുടെയും നിര്‍ദേശപ്രകാരം മാത്രമായിരിക്കണം ഇതെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കണം. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്‌കാന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

മിതമായ കൊവിഡ് ബാധയുള്ള കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ഓരോ 46 മണിക്കൂറിലും പാരസെറ്റമോള്‍ 10-15mg ഡോസ് നല്‍കാം. ചുമയുണ്ടെങ്കില്‍ മുതിര്‍ന്നവരും കുട്ടികളും കൗമാരക്കാരും ഉപ്പുവെള്ളം വായില്‍കൊള്ളണമെന്നും ശുപാര്‍ശ ചെയ്യുന്നു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

Next Story

RELATED STORIES

Share it