Sub Lead

ഗ്യാന്‍വാപി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി; മസ്ജിദ് കമ്മിറ്റിയുടെ എല്ലാ ഹരജികളും തള്ളി

ഗ്യാന്‍വാപി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി; മസ്ജിദ് കമ്മിറ്റിയുടെ എല്ലാ ഹരജികളും തള്ളി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. മസ്ജിദ് സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സിവില്‍ സ്യൂട്ടുകളെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച എല്ലാ ഹരജികളും അലഹബാദ് ഹൈക്കോടതി തള്ളി. 1991ല്‍ സമര്‍പ്പിച്ച ഈ സിവില്‍ സ്യൂട്ടുകളിലൊന്നില്‍ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ വരാണസി കോടതിയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എതിര്‍പ്പറിയിച്ചുകൊണ്ടുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളിയാണ് ഉത്തരവ്. വിഷയത്തില്‍ ആരാധനാലയ സംരക്ഷണ നിയമം തടസ്സമല്ലെന്നും ആറുമാസത്തിനകം കീഴ്‌ക്കോടതി ഹരജി തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മാത്രമല്ല, ആവശ്യമാണെങ്കില്‍ വീണ്ടും സര്‍േവ നടത്താന്‍ ആര്‍ക്കിയോളജി സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് മനേജ്‌മെന്റ് കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി(എഐഎംസി) ആണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദില്‍ ആര്‍ക്കിയോളജി സര്‍വേ വിഭാഗം നടത്തിയ സീല്‍ ചെയ്ത സര്‍വേ റിപോര്‍ട്ട് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നൂറോളം ദിവസമെടുത്താണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ സര്‍വേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ മസ്ജിദിന് കോടുപാടുണ്ടാവുമെന്നും അതിനാല്‍ സര്‍വേ ഒഴിവാക്കണമെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെയാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയിരുന്നത്. വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട കേസാണിത്. മസ്ജിദ് കമ്മിറ്റിയുടെ മൂന്ന്, ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന്റെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. വരാണസി കോടതിയില്‍ ആദി വിശ്വേശ്വര്‍ വിരാജ്മാനുവേണ്ടി ഫയല്‍ ചെയ്ത സ്യൂട്ടിനെതിരേ 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയാണ്

അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഹരജി നല്‍കിയത്. എന്നാല്‍, ഗ്യാന്‍വാഹി തര്‍ക്കം സ്വാതന്ത്ര്യത്തിന് മുമ്പുള്ളതാണെന്നും ആരാധനാലയ സംരക്ഷണ നിയമത്തിന് കീഴില്‍ വരില്ലെന്നുമായിരുന്നു ആദി വിശ്വേശ്വര്‍ വിരാജ്മാനുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. 1991ലെ കേസ് നിലനില്‍ക്കുമെന്നും 1991ലെ മത ആരാധനാലയ നിയമപ്രകാരം ഇതിന് വിലക്കില്ലെന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം ഡിസംബര്‍ എട്ടിനാണ് ജസ്റ്റിസ് അഗര്‍വാള്‍ വിധി പറഞ്ഞത്.

Next Story

RELATED STORIES

Share it