Sub Lead

''സ്‌കൂള്‍ കലോല്‍സവം റിപോര്‍ട്ടിങിലെ ചോദ്യം'': ഡോ. അരുണ്‍കുമാറിനെതിരായ പോക്‌സോ കേസ് റദ്ദാക്കി

സ്‌കൂള്‍ കലോല്‍സവം റിപോര്‍ട്ടിങിലെ ചോദ്യം: ഡോ. അരുണ്‍കുമാറിനെതിരായ പോക്‌സോ കേസ് റദ്ദാക്കി
X

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത കുട്ടികളോട് ''മോശം ഭാഷയില്‍'' സംസാരിച്ചെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. കെ അരുണ്‍ കുമാര്‍, റിപ്പോര്‍ട്ടര്‍ ഷാബാസ് എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസെടുത്തതില്‍ വസ്തുതാപരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലിസ് തന്നെ റഫര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസത്തെ വീഡിയോ ദൃശ്യങ്ങളും പോലിസ് പരിശോധിച്ചിരുന്നു. എന്നാല്‍, അതിലൊന്നും മോശം ഭാഷയില്‍ സംസാരിച്ചതിന് തെളിവ് ലഭിച്ചില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് റദ്ദാക്കിയത്.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി. ഇരുവര്‍ക്കുമെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. റിപോര്‍ട്ടര്‍, കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അധ്യാപകരും മാതാപിതാക്കളുമുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണ് പരാതിയായി വന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it