- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ സംവരണ ബില്ല് എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പ് നല്‍കില്ലെന്ന് മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് ഇത്. ഈ അവസരം കളയരുതെന്നും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഈ ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യത്തെ സ്ത്രീകള്‍ മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബില്‍ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ബില്ലിനെ പലരും എതിര്‍ക്കുന്നത്. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എം പിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. ജനാധിപത്യത്തിനും രാജ്യ പുരോഗതിക്കും ഇത് സഹായകരമാകും. പഞ്ചായത്തില്‍ സംവരണം അനുവദിച്ചവര്‍ തന്നെ ലോക്‌സഭയില്‍ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ന് എതിര്‍ക്കുന്നവര്‍ ദീര്‍ഘകാലം അതിന് വില നല്‍കേണ്ടി വരും. അതി പിന്നാക്ക വിഭാഗത്തിലുള്ള ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തി കൊണ്ടാണ്. അതുകൊണ്ട് വനിതകള്‍ക്ക് സംവരണം ലഭിക്കാനായി എം പിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ ബില്ലിനെ രാഷ്ട്രീയ തുലാസ് കൊണ്ട് അളക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകള്‍ നിരീക്ഷിക്കുന്നുണ്ട്. 2024 ല്‍ ഇത് നടപ്പാക്കാന്‍ സമയം ഉണ്ടായിരുന്നില്ല. 2029 ലെങ്കിലും വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ മികവിനെയും നമ്മള്‍ അംഗീകരിക്കണം. ഒരുമിച്ച് ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി കാണുക എന്നത് നമ്മളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി, എം പിമാരെ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ വിഘടിത കാഴ്ചപ്പോടാടെ കാണുന്നവര്‍ വനിതാ സംവരണ ബില്ലില്‍ കള്ളപ്രചാരണം നടത്തുകയാണ്. ഈ തീരുമാനം ആര്‍ക്കും ദോഷം ഉണ്ടാക്കില്ല. ലോക്‌സഭയില്‍ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയില്‍ തുടരും എന്നും നരേന്ദ്ര മോദി ഉറപ്പുനല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















