Sub Lead

കള്ളനോട്ട് നിര്‍മാണം: ചാരിറ്റി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് യന്ത്രങ്ങള്‍ പിടികൂടി

കള്ളനോട്ട് നിര്‍മാണം: ചാരിറ്റി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് യന്ത്രങ്ങള്‍ പിടികൂടി
X

തിരുവനന്തപുരം: കള്ളനോട്ട് നിര്‍മാണം ആരോപിച്ച് അറസ്റ്റ് ചെയ്ത് ചാരിറ്റി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടും യന്ത്രങ്ങളും പിടികൂടി. മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കലി(35)ന്റെ കാട്ടായിക്കോണത്തെ വാടകവീട്ടില്‍ നിന്നാണ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തതെന്ന് പോലിസ് അറിയിച്ചു. നോട്ടുകളുടെ കളര്‍ പ്രിന്റെടുക്കാനുള്ള യന്ത്രസംവിധാനങ്ങളാണ് പിടികൂടിയത്. 200, 500, 2000ത്തിന്റെ കള്ളനോട്ടുകളാണ് വീട്ടില്‍നിന്ന് കണ്ടെടുത്തതെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞദിവസം വര്‍ക്കല പാപനാശം ബീച്ചില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ കണ്ടെത്തിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആഷിഖ് തട്ടിപ്പുകള്‍ നടത്തുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

Counterfeit note making: Machines seized from charity worker's house

Next Story

RELATED STORIES

Share it