കള്ളനോട്ട് കേസ്: അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വയിലെ കൃഷി ഓഫിസറായിരുന്ന എം ജിഷ മോളെ പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികില്‍സ വേണമെന്നുമുള്ള ജിഷയുടെ വാദം കോടതി അംഗീകരിച്ചു. പോലിസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. ജിഷയെ ഒരാഴ്ച മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും.
അതേസമയം, പരസ്പര വിരുദ്ധമായാണ് ജിഷ പോലിസിന് മറുപടി നല്‍കുന്നത്. കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് ജിഷ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പോലിസ് പറയുന്നത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ജിഷ നടത്തുന്നതെന്നാണ് പോലിസിന് സംശയം. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേര്‍ ഒളിവിലാണ്. ജിഷയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTസംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMT