Sub Lead

കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇതോടെ നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ കണ്ണൂര്‍ ജില്ലക്കാരുടെ എണ്ണം പത്തായി

കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച നാലുപേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.അതിനുപുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളാണ്.ഇതോടെ നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ കണ്ണൂര്‍ ജില്ലക്കാരുടെ എണ്ണം പത്തായി.

മാര്‍ച്ച്20ന് ദുബയില്‍ നിന്ന് എമിറേറ്റ്‌സിന്റെ ഇകെ 566വിമാനത്തില്‍ ബാംഗ്ലൂരിലെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ സാംപിള്‍ പരിശോധനയ്ക്കു ശേഷം അഞ്ചുപേര്‍ക്കൊപ്പം അവിടെ നിന്ന് ടെംപോ ട്രാവലര്‍ വഴി കണ്ണൂരിലെത്തിയ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച്17നു ദുബയില്‍ നിന്ന് കരിപ്പൂരിലെത്തിയയാളാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരാള്‍.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണിപ്പോള്‍.

മാര്‍ച്ച് 17നു തന്നെ ദുബയില്‍ നിന്ന് കോഴിക്കോടെത്തിയ ശേഷം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാംപിള്‍ നല്‍കിയ ശേഷം അവിടെ അഡ്മിറ്റായതാണ് വൈറസ് ബാധ സംശയിച്ച മൂന്നാമത്തെ കണ്ണൂര്‍ സ്വദേശി.ഇയാള്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.

മാര്‍ച്ച്21നു ദുബയില്‍ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ നാലാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച എറണാകുളത്ത് വച്ച് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂര്‍ സ്വദേശികളില്‍ രണ്ടുപേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.




Next Story

RELATED STORIES

Share it