Sub Lead

പോലിസുകാരന്റെ മാങ്ങ മോഷണക്കേസ്; കേസ് പിന്‍വലിക്കരുതെന്ന് പോലിസ് കോടതിയില്‍

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോലിസുകാരന്‍ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

പോലിസുകാരന്റെ മാങ്ങ മോഷണക്കേസ്; കേസ് പിന്‍വലിക്കരുതെന്ന് പോലിസ് കോടതിയില്‍
X

കോട്ടയം: പച്ചക്കറി മൊത്തവ്യാപാരക്കടയില്‍നിന്ന് പോലിസുകാരന്‍ മാങ്ങ മോഷ്ടിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ പോലിസ്. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പോലിസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോലിസുകാരന്‍ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി സിഐ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടത്.

പോലിസുകാരന്‍ എന്ന നിലയില്‍ നീതിയും ന്യായവും പരിപാലിക്കേണ്ട ഒരാള്‍ കേസില്‍ ഉള്‍പ്പെടുന്നുവെന്നത് ഗൗരവതരത്തിലുള്ള കുറ്റകൃത്യമാണ്. ഇത് സേനയ്ക്കും വലിയ മാനക്കേടുണ്ടാക്കി. കേസ് പിന്‍വലിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ കേസ് പിന്‍ലിക്കാന്‍ അനുവദിക്കരുതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പോലിസ് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it