Sub Lead

മധ്യപ്രദേശ് റെയില്‍വേ സ്‌റ്റേഷനില്‍ വയോധികനെ ചവിട്ടിക്കൂട്ടി പോലിസുകാരന്‍, പ്രതിഷേധം (വീഡിയോ)

മദ്യപിച്ച് സ്റ്റേഷനിലെത്തിയ വയോധികന്‍ പോലിസ് ഉദ്യോഗസ്ഥനോടും സഹയാത്രികരോടും മോശമായി പെരുമാറിയതിനു പിന്നാലെയാണ് മര്‍ദ്ദനമേറ്റത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അനന്ത് മിശ്ര എന്ന പോലിസ് കോണ്‍സ്റ്റബിള്‍ വൃദ്ധന്റെ മുഖത്തും ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും കാണാം.

മധ്യപ്രദേശ് റെയില്‍വേ സ്‌റ്റേഷനില്‍  വയോധികനെ ചവിട്ടിക്കൂട്ടി പോലിസുകാരന്‍, പ്രതിഷേധം (വീഡിയോ)
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോലിസ് കോണ്‍സ്റ്റബിള്‍ വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വൃദ്ധനെ ക്രൂരമായി മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് രേവ ജില്ലയില്‍ നിന്നുള്ള പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

മദ്യപിച്ച് സ്റ്റേഷനിലെത്തിയ വയോധികന്‍ പോലിസ് ഉദ്യോഗസ്ഥനോടും സഹയാത്രികരോടും മോശമായി പെരുമാറിയതിനു പിന്നാലെയാണ് മര്‍ദ്ദനമേറ്റത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അനന്ത് മിശ്ര എന്ന പോലിസ് കോണ്‍സ്റ്റബിള്‍ വൃദ്ധന്റെ മുഖത്തും ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും കാണാം.

തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ ഇയാളെ കാലില്‍പിടിച്ച് വലിച്ചിഴച്ച് റെയില്‍വേ ട്രാക്കിലേക്ക് തലകീഴായി പിടിക്കുകയും അടിവയറ്റില്‍ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. നിശ്ചലമായ ട്രെയിനിനുള്ളില്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പോലിസ് ഇരയുടെ ഇടതുകൈയില്‍ ആവര്‍ത്തിച്ച് ചവിട്ടുന്നത് കാണിക്കുന്നു.

ജബല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു വൃദ്ധനെ കോണ്‍സ്റ്റബിള്‍ അനന്ത് മിശ്ര മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അന്വേഷണത്തില്‍ രേവ ജില്ലയിലെ പോലിസ് സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനായ അനന്ത് മിശ്രയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അനന്ത് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) പ്രതിമ പട്ടേല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it