Sub Lead

പള്ളിയില്‍ വച്ച് കുത്തേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു

പള്ളിയില്‍ വച്ച് കുത്തേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു
X

മുംബൈ: പള്ളിയില്‍ വച്ച് കുത്തേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പട്ടേലാണ് മരിച്ചത്. അകോട് താലൂക്കിലെ മൊഹാല ഗ്രാമത്തിലെ ജമാ മസ്ജിദില്‍ വച്ച് ജനുവരി ആറിന് ഉച്ചയ്ക്കാണ് ഹിദായത്തുല്ലയ്ക്ക് കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികില്‍സയില്‍ ഇരിക്കെ ഏഴാം തീയ്യതിയാണ് മരിച്ചത്. പ്രതിയായ ഉബേദ് ഖാന്‍ എന്ന റാസിഖ് ഖാന്‍ പട്ടേലിനെ (22) അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it