Sub Lead

എംഎല്‍എ വോട്ട് പാഴാക്കി; അസമില്‍ കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ബിജെപിക്ക്

എംഎല്‍എ വോട്ട് പാഴാക്കി; അസമില്‍ കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ബിജെപിക്ക്
X

ഗുവാഹത്തി: അസമില്‍ രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാടകീയ തിരിച്ചടി. നിഷ്പ്രയാസം ജയിക്കുമായിരുന്ന ഒരുസീറ്റ് ശരിയായി വോട്ടുരേഖപ്പെടുത്താത്തതിലൂടെ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തി. മറ്റൊരു സീറ്റില്‍ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന രണ്ടാമത്തെ സീറ്റാണ് അശ്രദ്ധമായി വോട്ടുചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിക്ക് സമ്മാനിച്ചത്. ബാലറ്റ് പേപ്പറില്‍ '1' എന്നതിനു പകരം 'വണ്‍' എന്ന് എഴുതിയതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ വോട്ട് പാഴായത്. എംഎല്‍എയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സിദ്ദീഖ് അഹമ്മദാണ് വോട്ട് പാഴാക്കിയത്.

റിപുണ്‍ ബോറയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിദ്ദീഖ് അഹമ്മദ് ബോധപൂര്‍വം വിപ്പ് അനുസരിക്കാതെ വോട്ട് പാഴാക്കിയതാണെന്നു കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ആദ്യസീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി പബിത്ര മാര്‍ഗരിറ്റ എതിരില്ലാതെ വിജയിച്ചു. രണ്ടാം സീറ്റിനായാണ് മല്‍സരം നടന്നത്. സഖ്യകക്ഷിയായ യുപിപിഎലിന്റെ റൂങ്വ്ര നര്‍സാരിയെയാണ് ബിജെപി പിന്തുണച്ചത്. കോണ്‍ഗ്രസിന്റെ റിപുന്‍ ബോറയായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ബോറയെ പിന്തുണച്ചു. വിജയിക്കണമെങ്കില്‍ 43 വോട്ടുകള്‍ വേണം.

സംസ്ഥാന നിയമസഭയില്‍ ആകെയുള്ള 126ല്‍ 83 വോട്ടുകളാണ് ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമുള്ളത്. ഒരാളെ ജയിപ്പിച്ചുകഴിഞ്ഞപ്പോള്‍ റൂങ്വ്ര നര്‍സാരിക്കു ജയിക്കാന്‍ മൂന്നുവോട്ടുകളുടെ കുറവുണ്ടായിരുന്നു. പ്രതിപക്ഷത്തിനു 44 വോട്ടുകളുണ്ടായിരുന്നെങ്കിലും ഒരു കോണ്‍ഗ്രസ് എംഎല്‍എ വോട്ടുപാഴാക്കിയതോടെ ഒരെണ്ണം കുറഞ്ഞു. ഇതോടെയാണ് എംഎല്‍എയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്. തങ്ങളുടെ വോട്ടുകള്‍ സുരക്ഷിതമായുണ്ടെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെട്ടെങ്കിലും അതെല്ലാം തര്‍ക്കത്തിലേക്ക് നീങ്ങി.

വിവാദത്തിനൊടുവില്‍ പ്രതിപക്ഷ സംഖ്യത്തിലെ ഏഴ് എംഎല്‍എമാര്‍ എതിര്‍സ്ഥാനാര്‍ഥിക്കു വോട്ടുനല്‍കിയതോടെ ബിജെപി സംഖ്യകക്ഷി എളുപ്പത്തില്‍ ജയിച്ചുകയറുകയായിരുന്നു. തങ്ങളുടെ ഒരു എംഎല്‍എ വോട്ട് പാഴാക്കിയപ്പോള്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) ഏഴ് എംഎല്‍എമാര്‍ ഭരണകക്ഷിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. 2015ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ക്രോസ് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ക്രോസ് വോട്ട് ചെയ്ത ചില എംഎല്‍എമാരെയും കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it