Sub Lead

യാചിച്ചവര്‍ക്ക് മാപ്പ് കിട്ടി, പൊരുതിയവര്‍ക്ക് സ്വാതന്ത്ര്യവും; സവര്‍ക്കറെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്

യാചിച്ചവര്‍ക്ക് മാപ്പ് കിട്ടി, പൊരുതിയവര്‍ക്ക് സ്വാതന്ത്ര്യവും; സവര്‍ക്കറെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്
X

ന്യൂഡല്‍ഹി: ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്സ്. യാചിച്ചവര്‍ക്ക് മാപ്പ് കിട്ടി, പൊരുതിയവര്‍ക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, ജയില്‍ മോചിതനാവാന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കര്‍ മാപ്പെഴുതിയ സംഭവം സംഘപരിവാര്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്. സവര്‍ക്കര്‍ മാപ്പെഴുതിയത് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണെന്ന നുണ പ്രചാരണത്തിനും സംഘപരിവാരം തുടക്കം കുറിച്ചിട്ടുണ്ട്.

കങ്കണയുടെ വിവാദ പ്രസ്താവന വന്നതോടെ സവര്‍ക്കര്‍ മാപ്പെഴുതിയ കഥ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചു. ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. സവര്‍ക്കറുള്‍പ്പെടെയുള്ളവരാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടാന്‍ വേണ്ടി പൊരുതിയവരെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.

കങ്കണയുടെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമനാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മ ശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നു.

നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതിനെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.

ചിലപ്പോള്‍ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്. താരത്തിന്റെ ഈ ചിന്തയെ ഞാന്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്,' എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it