Sub Lead

ആള്‍ക്കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിക്ക് കത്ത്: ദലിത് വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്

വിദ്യാര്‍ഥികളെ പുറത്താക്കിയ സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍പെട്ടവരോ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായോ അല്ല കത്തയച്ചത്. നിലവില്‍ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ആഗ്രഹത്തോടെ പ്രധാനമന്ത്രിക്ക് കത്തുകളെഴുതിയെന്നതാണ് അവര്‍ ചെയ്ത കുറ്റം.

ആള്‍ക്കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിക്ക് കത്ത്: ദലിത് വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്
X

മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി

മുംബൈ: കശ്മീര്‍, ആള്‍ക്കൂട്ടക്കൊല വിഷയങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയ സര്‍വകലാശാലയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. മഹാരാഷ്ട്രയിലെ വര്‍ധ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എംജിഎഎച്ച്‌വി) യിലെ ദലിത്, പിന്നാക്ക വിദ്യാര്‍ഥികളായ ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സാരഥി, രജനീഷ് അംബേദ്കര്‍, പങ്കജ് ദേല്‍, വൈഷ്ണവ് എന്നിവരെയാണ് സര്‍വകലാശാലാ അധികൃതര്‍ പുറത്താക്കിയിരുന്നത്.

ഒക്ടോബര്‍ 21ന് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കത്തെഴുതി പ്രതിഷേധിച്ചവരെ പുറത്താക്കിയതിന് ന്യായീകരണമായി സര്‍വകലാശാലാ അധികൃതര്‍ പറയുന്നത്. അതേസമയം, വിദ്യാര്‍ഥികളെ പുറത്താക്കിയ സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍പെട്ടവരോ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായോ അല്ല കത്തയച്ചത്. നിലവില്‍ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ആഗ്രഹത്തോടെ പ്രധാനമന്ത്രിക്ക് കത്തുകളെഴുതിയെന്നതാണ് അവര്‍ ചെയ്ത കുറ്റം.

ചിന്തിക്കാനും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാനും സര്‍വകലാശാല അനുവദിക്കുന്നില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. സര്‍വകലാശാല അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റമാണിത്. പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വകലാശാലയുടെ പക്ഷപാതപരമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു സര്‍ക്കാര്‍ സ്ഥാപനം നിയമം കൈയിലെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസ് മഹാരാഷ്ട്ര യൂനിറ്റ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 9നാണ് വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കിയത്. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലാലയില്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി പ്രതിഷേധിച്ചതിനു പിന്നാലെയാണ് കോളജില്‍ നിന്നു പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, കശ്മീര്‍ വിഷയം, ബലാല്‍സംഗക്കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നതെന്ന് നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it