രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വിറ്റെന്ന്; ആമസോണിനെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍
ആമസോണിന് പുറമേ സമാന പെയിന്റിങ് എക്‌സോട്ടിക് ഇന്ത്യയും അവരുടെ വെബ്‌സൈറ്റ് വഴി വില്‍പന നടത്തിയിരുന്നു എന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചു
ന്യൂഡല്‍ഹി:ആമസോണിനെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍.ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആമസോണിനെതിരേ ഹിന്ദു സംഘടന ബംഗളൂരു സുബ്രഹ്മണ്യ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ മെമ്മോറാണ്ടം നല്‍കി.
മത വികാരം വ്രണപ്പെടുത്തിയതിനാല്‍ ആമസോണ്‍ ബഹിഷ്‌ക്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.#boycottamazon എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയാണ്.ആമസോണിന് പുറമേ രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചുവയുള്ള സമാന പെയിന്റിങ് എക്‌സോട്ടിക് ഇന്ത്യയും അവരുടെ വെബ്‌സൈറ്റ് വഴി വില്‍പന നടത്തിയിരുന്നു എന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചു.കൃഷ്ണ ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ചായിരുന്നു വില്‍പന.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇരുകൂട്ടരും പെയിന്റിങ്ങുകള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും സംഘം പറയുന്നുണ്ട്. എന്നാല്‍ നീക്കം ചെയ്താല്‍ മാത്രം പോരെന്നും സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മാപ്പ് പറയണമെന്നും സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.വിവാദത്തിനെതിരേ പ്രതികരിക്കാന്‍ ആമസോണ്‍ ഇതുവരെ തയ്യാറായിട്ടില്ല.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT