Sub Lead

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷന്‍; ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷന്‍

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷന്‍; ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച സച്ചാര്‍ കമ്മിഷന്‍ പ്രധാനമായും മുസ്‌ലിം ജനവിഭാഗങ്ങളുടെ അവശതകളാണ് പരിശോധിച്ചത്. അതിന്റെ ഭാഗമായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. അതു പരിശോധിക്കാന്‍ കേരളത്തില്‍ സമിതിയെ നിയോഗിച്ചു. ആ കമ്മിഷന്റെ ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. ഈയിടെയായി ക്രൈസ്തവവിഭാഗങ്ങളും ഇതുപോലെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മിഷന്‍ അവ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Commission to Study the Problems of Christian Minorities; Presided over by Justice JB Koshy

Next Story

RELATED STORIES

Share it