മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലിസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍പെട്ട വാഹനങ്ങളിലൊന്നായ ആംബുലന്‍സ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്പയിലാണ് മൂന്നു വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയ ഉടനെയാണ് അപകടം നടന്നത്. കാസര്‍കോട്ടെ സിപിഎം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലിസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്.
മറ്റൊരു വാഹനം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ പിന്നിലുണ്ടായിരുന്ന വാഹനം ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് പിന്നില്‍ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതര സുരക്ഷാ വീഴ്ചയായാണ് പോലിസ് സംഭവത്തെ കാണുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പയ്യന്നൂര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
RELATED STORIES
ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMTഇനി സ്മാര്‍ട്ട് ഫോണും നെറ്റുമില്ലാതെ പണം കൈമാറാം; അറിയേണ്ടതെല്ലാം.....
9 March 2022 4:09 PM GMT