Sub Lead

ദുരിതാശ്വാസനിധി ദുരുപയോഗക്കേസ്: വിധി പറയുന്നത് നാളേക്ക് മാറ്റി

ദുരിതാശ്വാസനിധി ദുരുപയോഗക്കേസ്: വിധി പറയുന്നത് നാളേക്ക് മാറ്റി
X

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ലോകയുക്ത വിധി പറയുന്നത് നാളേക്ക് മാറ്റി. കേസ് മാറ്റണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതിനിടെ, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരനെ ലോകയുക്ത രൂക്ഷമായി വിമര്‍ശിച്ചു. ഹരജിക്കാരന്‍ ടിവിയില്‍ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപലോകായുക്ത ചോദിച്ചു. ഹരജിക്കാരനായ ആര്‍ എസ് ശശികുമാര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നയാളാണെന്നും ആള്‍ക്കൂട്ട ആക്രമത്തിനുള്ള ശ്രമമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വിമര്‍ശിച്ചു. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരേയാണ് ഹരജിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലിസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഇതുവരെ വിധി പ്രഖ്യാപിച്ചിട്ടില്ല. വിധി വൈകുന്നതിനെതിരേ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 26നകം കേസ് പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it