Sub Lead

സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: സാസ്‌കാരിക പ്രവര്‍ത്തകര്‍

സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: സാസ്‌കാരിക പ്രവര്‍ത്തകര്‍
X

കോഴിക്കോട്: യുപിയില്‍ ഭരണകൂട ഭീകരതയ്ക്കിരയാവുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഇടപെടണമെന്ന് രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

സര്‍

ആറ് മാസമായി യു പി പോലിസിന്റെ തടവറയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍. മുഖവുരയൊന്നുമില്ലാതെ തന്നെ താങ്കള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ നന്നായറിയാം. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലൂം അദ്ദേഹത്തിന്റെ അന്യായ തടവിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇപ്പോള്‍ കൊവിഡ് ബാധിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച അദ്ദേഹത്തിന് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയുന്നില്ല. കടുത്ത പ്രമേഹവും ഇതര രോഗങ്ങളും ഒപ്പം ജയിലില്‍ വച്ചുണ്ടായ വീഴ്ചയില്‍ താടിയെല്ലിനേറ്റ പരുക്കും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ശരിയായ ഭക്ഷണമോ ചികില്‍സയോ അവിടെ ലഭിക്കുന്നില്ല. ഇതിനു മുമ്പ് ഇന്ത്യയ്ക്കു പുറത്തുപോലും പ്രതിസന്ധിയിലകപ്പെട്ടവരെ താങ്കള്‍ സഹായിച്ചത് ഏവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ സിദ്ദിഖ് കാപ്പന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ തൊഴില്‍പരമായ ദൗത്യം നിര്‍വ്വഹിക്കുമ്പോഴാണ് ഉത്തര്‍പ്രദേശ് പോലിസ് പിടികൂടി കള്ളക്കേസ് ചുമത്തുന്നതും യുഎപിഎ പ്രകാരം തുറുങ്കിലടച്ചതും. അടിയന്തരമായി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുവാന്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

എം കെ രാഘവന്‍ എം പി

രമ്യ ഹരിദാസ് എം പി

സി പി ജോണ്‍

എം കെ മുനീര്‍

കെ സച്ചിദാനന്ദന്‍

ബി ആര്‍ പി ഭാസ്‌കര്‍

കെ അജിത

സണ്ണി എം കപിക്കാട്

എം എന്‍ കാരശ്ശേരി

എസ് ശാരദക്കുട്ടി

ഡോ ജെ ദേവിക

അഡ്വ ജമീല പ്രകാശം

എന്‍ പി ചെക്കുട്ടി

ഡോ മാത്യു കുഴല്‍ നാടന്‍

മനില സി മോഹന്‍

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

കെ പി റെജി

പ്രൊഫ പി കോയ

മേഴ്സി അലക്സാണ്ടര്‍

അഡ്വ രശ്മിത രാമചന്ദ്രന്‍

എം ഗീതാനന്ദന്‍

ഡോ സോണിയ ജോര്‍ജ്ജ്

കെ എസ് ഹരിഹരന്‍

ഡോ രേഖ രാജ്

വി പി സുഹ്റ

സലീന പ്രക്കാനം

അഡ്വ നൂര്‍ബിന റഷീദ്

സി കെ അബ്ദുള്‍ അസീസ്

റെനി ഐലിന്‍

മൃദുലാ ദേവി

ശ്രീജ നെയ്യാറ്റിന്‍കര

അഡ്വ ഫാത്തിമ തഹ്ലിയ

മാല പാര്‍വ്വതി

സി ആര്‍ നീലകണ്ഠന്‍

ഡോ വി വേണുഗോപാല്‍

സാബു കൊട്ടാരക്കര

തുളസീധരന്‍ പള്ളിക്കല്‍

കെ കെ രമ

അഡ്വ സ്വപ്ന ജോര്‍ജ്ജ്

സി എസ് മുരളി ശങ്കര്‍

എം സുല്‍ഫത്ത്

ലതിക സുഭാഷ്

അജയ കുമാര്‍

ജോളി ചിറയത്ത്

പ്രൊഫ കുസുമം ജോസഫ്

ഐ ഗോപി നാഥ്

ദിനു വെയില്‍

അഡ്വ കുക്കു ദേവകി

കെ ജി ജഗദീശന്‍

പ്രമീള ഗോവിന്ദ്

തനൂജ ഭട്ടതിരി

കെ കെ റൈഹാനത്ത്

ഒ പി രവീന്ദ്രന്‍

എം ഷാജര്‍ ഖാന്‍

അപര്‍ണ ശിവകാമി

സോയ ജോസഫ്

സി എ അജിതന്‍

അഡ്വ ഭദ്ര കുമാരി

ആര്‍ അജയന്‍

അമ്മിണി കെ വായനാട്

എ എസ് അജിത് കുമാര്‍

കെ സുനില്‍ കുമാര്‍

മൃദുല ഭവാനി

ശാന്തി രാജശേഖര്‍

ഷമീന ബീഗം

പ്രശാന്ത് സുബ്രമഹ്ണ്യന്‍

റീന ഫിലിപ്പ്

ഡോ ധന്യ മാധവ്

വിപിന്‍ ദാസ്.

CM should intervene to save Siddique Kappan's life: Cultural activists


Next Story

RELATED STORIES

Share it