വിദേശയാത്ര മാറ്റിവച്ച് മുഖ്യമന്ത്രി; കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നില ഗുരുതരമെന്ന് റിപോര്‍ട്ട്.
BY SRF1 Oct 2022 1:55 PM GMT
X
SRF1 Oct 2022 1:55 PM GMT
തിരുവനന്തപുരം: ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നില ഗുരുതരമെന്ന് റിപോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് തിരിക്കും.ഇന്ന് വൈകീട്ട് കൊച്ചിയിലെത്തി പുലര്‍ച്ചെയോടെ മുഖ്യമന്ത്രി വിദേശത്തേക്ക് തിരിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, കോടിയേരിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.
ഫിന്‍ലന്‍ഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. യാത്ര മാറ്റിയത് ഏത് ദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT